വയനാട്: മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്.


ഇടത് കൈയ്യും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നത് എന്ന് അയൽവാസികൾ പറയുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മേരി മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന വ്യക്തിയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് തുടർ നടപടികള്‍ ആരംഭിച്ചു.
Elderly woman commits suicide in Mananthavady; relatives say she had mental problems.